കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ 61-കാരന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകന് അക്ഷയ് ദേവ്(28) പോലീസ് പിടിയിലായത്.
തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റനിലയില്‍ മകന് ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്.എന്നാല്‍, ദേവദാസിന്റെ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് മകന് അച്ഛനെ മര്‍ദിക്കുകയും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മകന്റെ മര്‍ദനമാണ് മരണകാരണമായതെന്നും പോലീസ് പറഞ്ഞു. അതേസമയം, പ്രതിയായ അക്ഷയ് ദേവ് ലഹരിക്കടിമയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
ദേവദാസിന്റെ അച്ഛന്: പരേതനായ മാധവന് നായര്‍ (കമ്പൗണ്ടര്‍). അമ്മ: ജാനകി അമ്മ. ഭാര്യ: ബീന. മകള്‍: അഞ്ജലി, മരുമകന്: ദിദില്‍ (ഡല്‍ഹി). സഹോദരന്: പരേതനായ ദേവപ്രസാദ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി എകരൂലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.