അമേരിക്ക: സഭാ വിശ്വാസികളെ കണ്ണീരിലാഴ്‌ത്തി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രഥമ മെത്രാപ്പൊലീത്ത വിടവാങ്ങുമ്പോൾ "ദുരൂഹമായി അപകടം". നാലു ദിവസം മുമ്പ് അമേരിക്കയിലേക്കുള്ള യാത്ര. അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരൂഹ മരണം സംഭവിക്കുമെന്ന് വിശ്വാസികൾ ആരും കരുതിയില്ല. ഇല്ലാതാക്കണമെന്നതുപോലെ, അതുകൊണ്ടാണ് ആ അപകടം വിശ്വാസികൾക്ക് ദുരൂഹമായി മാറുന്നതും.
അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. നിനച്ചിരിക്കാതെ നിയോഗംപോലെ കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് എത്തിച്ചേർന്ന യോഹന്നാൻ 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ആഗോള തലത്തിൽ വളർന്നു.
നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വളരുന്ന വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചെലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറ്റി. ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പൊലീത്ത സ്ഥാനം കെ പി യോഹന്നാനെ തേടിയെത്തി. അങ്ങനെ കെപി യോഹന്നാൻ അത്തനാസിയസ് യോഹാൻ മെത്രാപ്പീലീത്തയായി.
ബിലീവേഴ്സ് ചർച്ചിനെ തേടി പലവിധ വിവാദങ്ങളുമുയർന്നു, വളർച്ചയോടൊപ്പം വിവാദങ്ങളും പണാരോപണങ്ങളും കേന്ദ്ര ഏജൻസികളും വിടാതെ പിന്തുടർന്ന കെപി യോഹന്നാൻ അതിനെയെല്ലാം അതിജീവിച്ചു. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എത്താൻ പോലും യോഹന്നാന് കഴിയില്ലെന്ന തരത്തിൽ പ്രചരണമെത്തിയിട്ടും കേരളത്തിൽ യോഹന്നാൻ എത്തിയെങ്കിലും പുതിയ കേസുകൾ ഓരോന്നായി വന്നുകൊണ്ടേയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിനെ ശബരിമല വിമാനത്താവളത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ നിയമപോരാട്ടത്തിൽ താൽകാലിക ആശ്വാസം ബിലീവേഴ്സ് ചർച്ചിനെ തേടിയെത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്.
വിധിയുടെ മറ്റൊരു രൂപമായി മരണമെത്തി. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ യോഹന്നാനെ ഇടിച്ചിട്ടു കടന്നു പോയി. ഇടിയിൽ തലയും നെഞ്ചും തകർന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടക്കത്തിൽ ഇടിച്ചത് അജ്ഞാത വാഹനമാണെന്നായിരുന്നു റിപ്പോർട്ട്. കാർ കസ്റ്റഡിയിലായെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം രാവിലെയും യോഹന്നാൻ അമേരിക്കയിൽ പതിവ് പോലെയുള്ള നടത്തത്തിലായിരുന്നു അതുകൊണ്ട് തന്നെ ശ്ത്രുക്കൾക്കും ഈ പ്രഭാത നടത്തത്തെ കുറിച്ച് അറിയാം. അതുകൊണ്ട് കൂടിയാണ് സഭാ വിശ്വാസികളെ പോലും സംശയ മുനമ്പിൽ നിർത്തുന്ന ഈ അപകടം ദുരൂഹത ഉയർത്തുന്നത്.
അന്ത്യം ഡലാസിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ, ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായത് മരണത്തിന് ഇടയാക്കി. അടിയന്തര ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലവിവാദങ്ങൾ വിട്ടൊഴിയാതെ മുന്നേറിയിട്ടും വിശ്വാസികളുടെ നല്ലിടയൻ ഓർമയായി. നാട്ടിലെ വിവാദമെല്ലാം അതിജീവിച്ച ആത്മവിശ്വാസവുമായി അമേരിക്കയിൽ എത്തിയപ്പോഴാണ് ഈ അപകടമെന്നതാണ് ചർച്ചകൾക്ക് ദുരൂഹതയുടെ പുതുമാനം കൈവരുന്നതെന്ന് വിശ്വാസികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.