എറണാകുളം: വരാപ്പുഴയില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണം കുടുംബപ്രശ്നങ്ങളെന്ന് പോലീസ്.
യൂട്യൂബറും വെബ് സീരിസുകളിലെ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭര്‍ത്താവ് ഷെരീഫ്, മകന് അല്‍ഷിഫാഫ് എന്നിവരെയാണ് കഴിഞ്ഞദിവസം വരാപ്പുഴ മണ്ണുംതുരുത്തിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുടുംബപ്രശ്നങ്ങളാണ് മകനെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ഷെരീഫിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.യൂട്യൂബറും വെബ് സീരിസ് നടിയും നിരവധി ഫോളോവേഴ്സുള്ള സാമൂഹികമാധ്യമ താരവുമായ ദിയ ഗൗഡ എന്ന പേരില്‍ അറിയപ്പെടുന്ന ഖദീജയാണ് മരിച്ച ഷെരീഫിന്റെ ഭാര്യ.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഷെരീഫും നാലു വയസുകാരന് മകനും വരാപ്പുഴ മണ്ണുംതുരത്തിലുളള വാടകവീട്ടില്‍ താമസമാക്കിയത്. എന്നാല്‍, ഖദീജ ഇവരുടെ ഒപ്പമുണ്ടായിരുന്നില്ല. ആലുവയിലെ ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകന് അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനുമുമ്പ് താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഭാര്യ ഖദീജയെ ഷെരീഫ് അറിയിച്ചിരുന്നതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്.
ഇതു വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും ഖദീജയ്ക്ക് അയച്ചുനല്‍കിയതിന്റെ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഖദീജയുടെ സുഹൃത്തിന്റെ ഫോണില്‍നിന്നും മണ്ണുംതുരുത്തിലുള്ള ഒരാളുടെ ഫോണിലേക്ക് ഈ ചിത്രങ്ങള്‍ അയച്ചിരുന്നു.
ഇങ്ങനെയാണ് പോലീസിന് വിവരം കിട്ടിയത്.ഷെരീഫ് ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് വിളിച്ച വിവരം ഭാര്യ ഖദീജയെയും മണ്ണുംതുരുത്തിലെ അയല്‍വാസിയുടെ ഫോണിലും വിളിച്ചു പറഞ്ഞിരുന്നു. അവിടേക്ക് ചെല്ലണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അയല്‍വാസിയും പോലീസും വിവരം അറിഞ്ഞെത്തിയപ്പോഴേക്കും പിതാവും മകനും മരിച്ചിരുന്നു.
മലപ്പുറം വാളാഞ്ചേരി സ്വദേശിയായ ഷെരീഫ് ആറ് വര്‍ഷം മുമ്പാണ് ഖദീജയെ വിവാഹം കഴിച്ചത്. ഷെരീഫിന്റെയും മകന്റെയും മൃതദേഹം ഏറ്റുവാങ്ങാന്‍ ഖദീജ എത്തിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയില്‍നിന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഖദീജ ചാവക്കാട് സ്വദേശിനിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.