വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളായി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളായി വെട്ടിനുറുക്കി. 

തുമകുരു ജില്ലയിലെ ഹോസ്‌പേട്ട് ഗ്രാമവാസിയായ പുഷ്പ (32) യാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ശിവറാമും ഭാര്യയുമായുണ്ടായ വഴക്കാണ് അക്രമത്തിലേക്ക് നയിച്ചത്. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം അടുക്കളയില്‍വെച്ച് കഷണങ്ങളാക്കുകയായിരുന്നു.

എട്ടു വയസ്സുള്ള കുട്ടിയുമായി ദമ്പതിമാർ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. തടിമില്‍ തൊഴിലാളിയാണ് ശിവറാം. ഇരുവരും തുടർച്ചയായി വഴക്കിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !