നിലമ്പൂർ:തെളിവെടുപ്പിനെത്തിച്ചപ്പോൾ മനോവിഭ്രാന്തി പ്രകടിപ്പിച്ച് നിഷാമോൾ വധക്കേസിലെ പ്രതി ചെറുവള്ളിപ്പാറ ഷാജി. ജീപ്പിൽനിന്ന് ഇറക്കിയപ്പോൾ ഉച്ചത്തിൽ നിലവിളിക്കുകയും തളർച്ച പ്രകടിപ്പിക്കുകയും ചെയ്ത ഇയാൾ, കുറ്റകൃത്യം നടത്തിയ അടുക്കളയിലും കരച്ചിൽ ആവർത്തിച്ചു.
പൊലീസ് ശാസിച്ചതോടെ ശാന്തനായി. സംഭവത്തിനു ദൃക്സാക്ഷിയായതിന്റെ നടുക്കം വിട്ടുമാറാത്ത മുഖവുമായി ഷാജിയുടെയും നിഷാമോളുടെയും മൂത്ത മകൻ ഷാൻ (14) ബന്ധുക്കൾക്കൊപ്പം തെളിവെടുപ്പിനു മുൻപു ക്വാർട്ടേഴ്സ് പരിസരത്തെത്തിയിരുന്നു.ഇടയ്ക്ക് അകത്തേക്കു വിളിച്ച് ഷാനിനോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലത്തു നാട്ടുകാരും തടിച്ചുകൂടിയിരുന്നു.വലിയപീടിയേക്കൽ മുഹമ്മദ് നിസാമിന്റേതാണു കൊലപാതകം നടന്ന വാടക ക്വാർട്ടേഴ്സ്. നിഷാമോളുടെ മാതാവ് ഷിബയ്ക്കു ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ പണി നടക്കുന്നതിനാൽ, വാടകയില്ലാതെ ഒരു മാസത്തേക്കു താമസിക്കാൻ ക്വാർട്ടേഴ്സ് വിട്ടുനൽകിയതാണെന്നു നിസാം പറഞ്ഞു.
ഇൻസ്പെക്ടർ എ.എൻ.ഷാജു, എസ്ഐമാരായ സി.ഗിരീഷ് കുമാർ, തോമസുകുട്ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയിലാണു പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.