തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കുന്നതു സജീവ പരിഗണനയില്‍.
മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണു വിവരം. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാര്‍ച്ചിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ് എക്സൈസ് വകുപ്പിനു കിട്ടിയ നിർദേശം. ടൂറിസം മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിനു പിന്നില്‍.വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ കുറവുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, രാജ്യാന്തര നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപ്പരിശോധിക്കാനും നിര്‍ദേശമുണ്ട്.
ബാര്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ തവണയും ഡ്രൈ ഡേ മാറ്റാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിച്ചു. നികുതി വരുമാനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ മദ്യവിൽപനശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.