നോര്‍ക്ക - കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ് : ആദ്യം കാനഡയിലെത്തുന്നത് 13 പേര്‍. ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടത് 190 പേർ
കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ അഭിമുഖങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെയും (എൻഎൽ ഹെൽത്ത് സർവീസസ്) സര്‍ക്കാറിന്റെയും പ്രതിനിധികളായ മെലിസ കോൾബൺ, ചെൽസി മിഷേൽ സ്റ്റേസി, സോഫിയ റേച്ചൽ സോളമൻ, ആലിസൺ ലിയ ഹിസ്കോക്ക്, ഷമറുഖ് അസീസ് ഭൂയാൻ എന്നിവരടങ്ങുന്ന പ്രതിനിധിസംഘത്തിന്റെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍. കാനഡയിലേയ്ക്കുളള കുടിയേറ്റനടപടികള്‍ വേഗത്തിലാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് വണ്‍-ടു-വണ്‍ മീറ്റിങ്ങുകള്‍.
ഇവരില്‍ കാനഡയിലേയ്ക്ക് പോകുന്നതിനുളള 13 പേരുടെ ആദ്യസംഘത്തിന്റെ ഒത്തുചേരലും വെളളിയാഴ്ച എറണാകുളത്ത് ചേര്‍ന്നു. ഇവരുടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വീസ അനുവദിക്കുന്ന മുറയ്ക്ക് ഇവര്‍ കാനഡയിലേയ്ക്ക് യാത്രതിരിക്കും.
കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ്. പി. ജോസഫ്, അസി. മാനേജര്‍ രതീഷ്.ജി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.