കണ്ണൂർ: പൂപ്പറമ്പ് പൂവേൻവീട്ടിൽ സജനയുടെ ചിതയ്‌ക്ക് തീകൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ച അശോകൻ.
കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു.അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നായിരുന്നു കാൻസർ രോഗിയായ സജനയുടെ ആശ്വാസം. സ്വീകർത്താക്കളെ നേരിൽ കാണണമെന്ന നിബന്ധന വച്ചാണ് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തത്.
വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) അന്നാണ് സജനയെ (48) ആദ്യമായി കാണുന്നത്. പിന്നീട് അശോക് ഇടയ്‌ക്കിടെ സജനയെ കാണാനെത്തി.
വിഷ്ണുവിനെ പോലെ സജനയെ അമ്മയായി ചേർത്ത് നിർത്തി. കാൻസർ ചികിത്സയ്‌ക്കിടെ കഴിഞ്ഞ ദിവസമാണ് സജന മരിച്ചത്. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് അശോകൻ അന്ത്യകർമ്മം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.