കരിങ്കല്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് ദാരുണാന്ത്യം..നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.

വിരുദുനഗർ: തമിഴ്‌നാട് കരിയപട്ടിയില്‍ കരിങ്കല്‍ ക്വാറിയില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ച സംഭരണമുറിയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനായി എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കള്‍. സ്‌ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 20-കിലോമീറ്റര്‍ ദൂരെവരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

നേരത്തേ ക്വാറിയെ സംബന്ധിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. 

സുരക്ഷാപ്രശ്‌നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളുമാണ് ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !