ലക്ഷദ്വീപ് കോൺഗ്രസ്സ് സ്ഥാപക നേതാക്കളെ അപമാനിച്ച യൂത്ത് കോൺഗ്രസ്സ് നേതാവിനെ പുറത്താക്കണമെന്ന ആവശ്യം ശക്തം

കിൽത്താൻ :ലക്ഷദ്വീപിലെ കോൺഗ്രസ് സ്ഥാപക നേതാക്കളെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ്.

മുതിർന്ന നേതാക്കളെ അപമാനിച്ച യുവ നേതാവിനെതിരെ അച്ചടക്ക  നടപടി സ്വീകരിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം.

ലക്ഷദ്വീപ് വികസനത്തെ ചൊല്ലി സമൂഹമാധ്യമത്തിൽ നടന്ന ചർച്ചയിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. 

കിൽത്താനിലെ കോൺഗ്രസ്‌ സ്ഥാപക നേതാക്കളായ മർഹൂം പുതിയ പുര ഹാരിസ് (നാനാകോയാ) ഉൾപ്പെടെയുള്ള ചില തൊപ്പി വെച്ച നേതാക്കളാണ് ലക്ഷദ്വീപിൽ 43 കൊല്ലം കോൺഗ്രസ്‌ ഭരണം നടത്തിയിട്ടും കിൽത്താൻ ദ്വീപിൽ അടിസ്ഥാന വികസനങ്ങൾ പോലും കടന്നു വരാത്തതിന്റെ കാരണക്കാർ എന്ന് കിൽത്താൻ യൂത്ത് കോൺഗ്രസ്‌. 

സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്ക് ഇടയിലാണ് കിൽത്താനിലെ ഒരു യൂത്ത് കോൺഗ്രസിന്റെ മുൻനിര പ്രവർത്തകൻ ഇത്തരത്തിൽ കിൽത്താനിലെ മണ്മറഞ്ഞു പോയ കോൺഗ്രസ്‌ സ്ഥാപക നേതാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പരാമർശം നടത്തി പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.

ഈ പ്രസ്താവനയെ കിൽത്താനിലെ ബ്ലോക്ക്‌ കോൺഗ്രസ്‌ തള്ളുകയോ ഇതിനെ പറ്റി  പ്രതികരണം നടത്താനോ ഇതുവരെ തെയ്യാറായിട്ടില്ല. 1968 ൽ ലക്ഷദ്വീപിലെ ആദ്യത്തെ പോലീസ് വെടിവെപ്പ് നടക്കുമ്പോൾ കോൺഗ്രസ്സ് പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ജയിലിൽ ആയ രണ്ട് നേതാക്കളായിരുന്നു മർഹൂം പുതിയപുര ഹാരിസ് (നാനാക്കോയ) യും, ബപ്പം കദിയോട അമ്പുകോയയും, കോൺഗ്രസ്സ് പാർട്ടിയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും നിർണായക പങ്കു വഹിച്ച സ്ഥാപക  നേതാക്കളെയാണ് ഇന്ന് യൂത്ത് കോൺഗ്രസ് പരസ്യമായി തള്ളി പറഞ്ഞിരിക്കുന്നത്. 

ഈ വിഷയം പാർട്ടി പ്രവർത്തകർക്കിടയിലും ദ്വീപുകളിലും ഒരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. 

കിൽത്താൻ യൂത്ത് കോൺഗ്രസിലെ ചില പ്രവർത്തകർ ഈ പരാമർശത്തെ അപലപിക്കുകയും പരാമർശം നടത്തിയ വ്യക്തി പരസ്യമായി മാപ്പ് പറയുകയും പ്രസ്ഥാവന പിൻവലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !