പട്ന: ലോക്സഭ തിരഞ്ഞെടുപ്പ് മഹാഭാരതയുദ്ധത്തിന് സമാനമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
എന്‍.ഡി.എ. സഖ്യവും ഇന്ത്യ സഖ്യവും ഇരുഭാഗത്തുമായി അണിനിരക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഈ മഹാഭാരതയുദ്ധത്തില്‍ എന്‍.ഡി.എ. സഖ്യം പാണ്ഡവപ്പടയാണെന്നും ഇന്ത്യസഖ്യം കൗരവപ്പടയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.ബിഹാറിലെ മധുബനിയില്‍ പൊതുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും അമിത് ഷാ പ്രസംഗത്തിനിടെ കടന്നാക്രമിച്ചു.
ബാങ്കോക്കിലും തായ്ലന്‍ഡിലും അവധിയാഘോഷിക്കുന്ന രാഹുലിന് ബിഹാറിനേയോ മധുബനിയേയോ വികസനത്തിലേക്ക് നയിക്കാനാകില്ലെന്ന് ഷാ പറഞ്ഞു. "അല്പം ചൂട് കൂടിയാല്‍ ബാങ്കോക്കിലേക്കോ തായ്ലന്‍ഡിലേക്കോ രാഹുല്‍ യാത്ര പോകും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുകയാകും", അമിത് ഷാ പറഞ്ഞു.
പാകിസ്താന്റെ അണുവായുധശേഷിയെക്കുറിച്ച് ജനങ്ങളില്‍ ഭീതി വര്‍ധിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷം ചെയ്യുന്നതെന്നും അമിത് ഷാ ആരോപിച്ചു. പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ജമ്മു കശ്മീരിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അമിത് ഷാ പരിഹസിച്ചു. പ്രായം എണ്‍പത് കടന്നിട്ടും ഇന്ത്യയെന്താണെന്ന് മനസിലാക്കാന്‍ ഖാര്‍ഗേയ്ക്ക് സാധിച്ചിട്ടില്ലെന്ന് ഷാ പറഞ്ഞു.
മൂന്നാമത്തെ തവണയും മോദി പ്രധാനമന്ത്രിയാകുന്നതോടെ ബിഹാറില്‍ പശുക്കടത്തോ ഗോവധമോ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. "ബിഹാര്‍ സീതാമാതാവിന്റെ ഭൂമിയാണ്, ഇവിടെ ഗോവധം അനുവദിക്കാവുന്നതല്ല. ഇവിടെ പശുക്കടത്തോ ഗോവധമോ ഞങ്ങള്‍ അനുവദിക്കുകയില്ല, ഇത് നരേന്ദ്ര മോദിയുടെ ഉറപ്പാണ്", അമിത് ഷാ പ്രസ്താവിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.