അയർലണ്ടിലേക്കും യുകെയിലേക്കും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ദാമ്പതികൾ അറസ്റ്റിൽ

കോട്ടയം: യുകെയിലേക്കും അയർലണ്ടിലേക്കും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമകള്‍ അറസ്റ്റില്‍.

സച്ചി സൊല്യൂഷന്‍സ് ഉടമകളായ രാഖി ഐസക്കും സന്തോഷ് തോമസുമാണ് അറസ്റ്റിലായത്. 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ലൈസന്‍സില്ലാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

2023ലാണ് രാഖി ഐസക്കും സന്തോഷ് തോമസും ചേര്‍ന്ന് സച്ചി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. യുകെയില്‍ ഉള്‍പ്പെടെ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും അതു കണ്ട് നിരവധി പേര്‍ അപേക്ഷിക്കുകയും ചെയ്തു. 16 ലക്ഷം രൂപ നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ജോലി എന്നായിരുന്നു വാഗ്ദാനം ചെയ്തത്.

തുടര്‍ന്ന് പണം നല്‍കിയിട്ടും ജോലി ലഭിക്കാതെ വരികയും വ്യാജ സ്‌പോണ്‍സര്‍ഷിപ്പ് പേപ്പറുകള്‍ നല്‍കുകയും ചെയ്തതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.  ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ചെന്ന് മനസിലാക്കിയപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. 

കൊച്ചി എളമക്കര സ്റ്റേഷനിലും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകള്‍ നല്‍കിയിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഇരുവരേയും അറസ്റ്റു ചെയ്തത്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനമെന്നതിന്റെ പേരില്‍ കൂടിയാണ് അറസ്റ്റു നടന്നിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !