ഡബ്ലിന്‍:അയര്‍ലൻഡിൽ ഡ്രൈവിങ് ലൈസന്‍സുകള്‍ ഡിജിറ്റലാകുന്നു. 2024 അവസാനത്തോടെ ഡ്രൈവിങ് ലൈസന്‍സ് സ്മാർട്ഫോണില്‍ എത്തുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷം ആദ്യം മുതല്‍ സര്‍ക്കാരും ഗതാഗത വകുപ്പുദ്യോഗസഥരും ഡിജിറ്റല്‍ സംവിധാനം പരീക്ഷിച്ചുവരികയാണ്. ഡ്രൈവര്‍മാര്‍ക്ക് പ്ലാസ്റ്റിക് ക്രെഡിറ്റ് കാര്‍ഡ് രൂപത്തിൽ നിലവിൽ തുടരുന്ന ലൈസന്‍സിന് അപേക്ഷിക്കാനുള്ള ഓപ്ഷനും തുടരും. ഡിജിറ്റല്‍ ലൈസന്‍സ് ഓപ്ട് ചെയ്യുന്നവര്‍ക്ക് അത് അവരുടെ ഫോണിലെ ഒരു വാലറ്റ് ആപ്പില്‍ സംഭരിക്കാം.ഒറിജിനല്‍ ഫിസിക്കല്‍ ലൈസന്‍സ് വീട്ടില്‍ തന്നെ സൂക്ഷിക്കാനുമാകും. അയര്‍ലൻഡിലെ പൊലീസ് സേനയായ ഗാർഡയുടെ ആവശ്യപ്രകാരം ലൈസന്‍സ് കാണിക്കാനാകാത്തത് കുറ്റകരമാണ്. അങ്ങനെ വന്നാല്‍ 10 ദിവസത്തിനകം ലൈസന്‍സ് ഗാര്‍ഡ സ്റ്റേഷനില്‍ ഹാജരാക്കണം.
ഫെബ്രുവരിയില്‍ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായ ഫ്രാന്‍സിൽ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസൻസ് നടപ്പിലാക്കിയിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഐറിഷ് സർക്കാരും ഇത്തരം ഒരു നീക്കത്തിന് തയ്യാറെടുക്കുന്നത്.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.