ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം കടലിനടിയില്‍ ദിവസങ്ങളോളം താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികമാണ് ജോസഫ് ഡിറ്റൂരി എന്ന വ്യക്തി കടലിന്റെ അടിത്തട്ടില്‍ താമസിച്ചത്.
വെള്ളത്തിനടിയില്‍ സമ്മർദമുള്ള അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യ ശരീരത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കുക എന്നതായിരുന്നു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. ഇതിനായി അറ്റ്‌ലാൻ്റിക് സമുദ്രത്തിന്റെ ആഴത്തില്‍ മൂന്ന് മാസത്തോളം ജോസഫ് ഡിറ്റൂരിയെ താമസപ്പിച്ചു.കൃത്യം 93 ദിവസങ്ങള്‍ക്ക് ശേഷം കോംപാക്റ്റ് പോഡില്‍ നിന്ന് ജോസഫ് ഡിറ്റൂരിയെ പുറത്തിറക്കിയപ്പോള്‍ ഞെട്ടിക്കുന്ന മാറ്റമാണ് അദ്ദേഹത്തില്‍ ശാസ്ത്രജ്ഞർക്ക് കാണാൻ കഴിഞ്ഞത്. കടലിനടിത്തട്ടില്‍ താമസിച്ചതിന് ശേഷം ജോസഫ് ഡിറ്റൂരിക്ക് 10 വയസ് കുറഞ്ഞുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അദ്ദേഹം കൂടുതല്‍ ചെറുപ്പമായി. വിവിധ പഠനങ്ങള്‍ക്ക് ശേഷമാണ് ശാസ്ത്രജ്ഞർ ഇക്കാര്യം ഉറപ്പിച്ചു പറയുന്നത്.
ടെലോമിയറുകള്‍, ക്രോമസോമുകളുടെ അറ്റത്തുള്ള ഡിഎൻഎ ക്യാപ്‌സ് എന്നിവ സാധാരണയായി പ്രായത്തിനനുസരിച്ച് ചുരുങ്ങുന്നു. എന്നാല്‍, കടലിനടിയില്‍ താമസിച്ചതോടെ ടെലോമിയറുകളുടെയും ക്രോമസോമുകളുടെ അറ്റത്തുള്ള ഡിഎൻഎ ക്യാപ്‌സിന്റെയും നീളം മൂന്ന് മാസം മുമ്പുള്ളതിനേക്കാള്‍ 20 ശതമാനം കൂടിയതായാണ് ജോസഫ് ഡിറ്റൂരിയില്‍ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
മാത്രമല്ല, അദ്ദേഹത്തിന്റെ മൂലകോശങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഡിറ്റൂരിയയുടെ ആരോഗ്യം ശ്രദ്ധേയമായ പരിവർത്തനത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഡിറ്റൂരിക്ക് മെച്ചപ്പെട്ട ഉറക്കവും അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ കൊളസ്‌ട്രോള്‍ അളവ് 72 പോയിൻ്റ് കുറഞ്ഞു. വെള്ളത്തിനടിയിലെ മർദ്ദം മൂലമാണ് ഈ മാറ്റങ്ങള്‍ സംഭവിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.
ഇത് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു. പുതിയ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചു എന്നതിനൊപ്പം ഒരു ലോക റെക്കോർഡും ജോസഫ് ഡിറ്റൂരി എത്തിപ്പിടിച്ചു.
ഏറ്റവും കൂടുതല്‍ ദിവസം വെള്ളത്തിനടില്‍ താമസിച്ചു എന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. 73 ദിവസം എന്നതായിരുന്നു മുൻ ലോക റെക്കോർഡ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.