ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്നുപയോഗം നടന്ന നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍.
പാര്‍ട്ടി സംഘടിപ്പിച്ചവരിലുള്‍പ്പെട്ട ഹൈദരാബാദ് സ്വദേശിയെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്.ഇതോടെ അറസ്റ്റിലായവര്‍ ആറായി.സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെടെ പങ്കെടുത്ത നിശാപാര്‍ട്ടിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.
തെലുഗു നടി ഹേമ ഉള്‍പ്പെടെ 86 പേര് മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ജി.ആര്. ഫാംഹൗസിലാണ് ഹൈദരാബാദ് സ്വദേശി ജന്മദിനാഘോഷമെന്നപേരില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതില്‍ 103 പേരാണ് പങ്കെടുത്തത്.
ജി.ആര്. ഫാമിന്റെ ഉടമ ഗോപാല്‍ റെഡ്ഡിക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. നടി ഹേമയ്ക്കും നോട്ടീസ് നല്‍കിയതായി സൂചനയുണ്ട്.സംഭവത്തോടനുബന്ധിച്ച് മൂന്ന് പോലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നാരായണസ്വാമി, ഹെഡ്കോണ്‍സ്റ്റബിള്‍ ദേവരാജ, കോണ്‍സ്റ്റബിള്‍ ഗിരീഷ് എന്നിവരെയാണ് ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയതിന് ബെംഗളൂരു റൂറല്‍ എസ്.പി. സസ്പെന്‍ഡ് ചെയ്തത്.
ഹെബ്ബഗോഡി പോലീസ് സ്റ്റേഷന് പരിധിയിലാണ് നിശാപാര്‍ട്ടി നടന്ന ജി.ആര്. ഫാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.