മുണ്ടക്കയം: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.
നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്നു കാര്‍ അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്തെ ബാരിക്കേഡ് തകര്‍ത്ത് കാര്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഉടൻ തന്നെ നാട്ടുക്കാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി . എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ഇവർ എത്തി കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.