ന്യൂഡല്‍ഹി: സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയന് അറിയിച്ചു. ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ആണ് തീരുമാനം. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൂട്ട അവധിയെടുത്ത ജീവനക്കാര്‍ എത്രയും പെട്ടെന്നുതന്നെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് ഉറപ്പ് നല്കി. ലേബര്‍ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്.
സമരത്തെത്തുടര്‍ന്ന് 170 ന് മുകളില്‍ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് അവധിക്കാലത്തിന് ശേഷം മടങ്ങാനിരുന്ന നിരവധി പ്രവാസികളെ ഇത് ബാധിച്ചിട്ടുണ്ട്. വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെ യാത്രക്കാരെ സമരം വലിയ ദുരിതത്തിലാക്കിയിരുന്നു.
ചൊവ്വാഴ്ച മുതല്‍ തുടരുന്ന പ്രതിസന്ധിക്ക് ഉടന്‍ അയവുവരും. എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന് പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്ത ചര്‍ച്ച ഇന്ന് വ്യാഴാഴ്ച ലേബര്‍ കമ്മിഷണര്‍ ഓഫീസില്‍ നടന്നിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.