ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി.

കൊച്ചി: ആലുവയ്ക്കടുത്ത് ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി.

ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.
ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്. ഇയാൾ ഈ മേഖലയിലെ ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന് സംശയമുള്ളതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 

2 റിവോൾവറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 9 ലക്ഷം രൂപയും റിയാസിന്റെ വീട്ടിൽ നിന്നും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. റിയാസിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !