തൊടുപുഴ : ഒരുമാസമായി തൊടുപുഴുയുടെ പരിസര പ്രദേശത്ത് ഭീതി പടര്‍ത്തുന്ന പുലിയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ വീണ്ടും പതിഞ്ഞു.
അമ്പലപ്പടി, പൊട്ടന്‍പ്ലാവ് മേഖലകളിലെ പുലിമടയ്ക്ക് സമീപത്തുള്ള ക്യാമറയിലാണ് വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞത്. തുടര്‍ന്ന് ഇല്ലിചാരി മലയില്‍ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊട്ടന്‍പ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചു.പ്രദേശത്ത് രണ്ട് തവണയായി കൂടുവെച്ചെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല. ഇതിനിടെ അമ്പലപ്പടി, പൊട്ടന്‍പ്ലാവ് മേഖലകളിലെ പുലിമടയ്ക്ക് സമീപത്തുള്ള ക്യാമറയില്‍ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹായത്തോടെ കൂട് സ്ഥാപിച്ചത്. ഇതില്‍ ജീവനുള്ള ആടിനെ കെട്ടിയാണ് കെണിയൊരുക്കിയിരിക്കുന്നത്. ആടിനെ പിടിക്കും മുമ്പ് തന്നെ പുലി കൂട്ടിലകടപ്പെടുന്ന തരത്തിലുള്ള കെണിയാണിത്.
പുലി ഉടന്‍ കുടുങ്ങുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ പുലി സാന്നിധ്യം എപ്പോഴും ഉണ്ടെങ്കിലും ലോറേഞ്ച് മേഖലകളില്‍ അപൂര്‍വമായാണ് പുലിയെ കാണപ്പെടുന്നത്.
ഒരു മാസത്തിലേറെയായി തൊടുപുഴ നഗരത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ മാത്രം അകലെ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന് ജനജീവിതം ഭീതിയിലാഴ്ത്തിയിട്ടും വനംവകുപ്പിന് പിടികൂടാന്‍ സാധിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്ത് പുലിസാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇല്ലിചാരി മലയില്‍ കണ്ട പുള്ളിപ്പുലി തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയില്‍ മലങ്കര എസ്റ്റേറ്റിന്റെ ഭാഗമായ കാട്ടോലിയില്‍ പുലിയെ കണ്ടതായും പ്രദേശവാസികള്‍ പറയുന്നു. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.