നോര്‍ത്തേണ്‍ അയർലണ്ട്: കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കെയര്‍ പ്രൊവൈഡര്‍മാര്‍ക്കും സഹായകമാകുന്ന ഒരു പുതിയ പാക്കേജ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സര്‍ക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
കുട്ടികള്‍ നേരത്തേ പഠനം തുടങ്ങുന്നതിനും ഒപ്പം ചൈല്‍ഡ് കെയര്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഉതകുന്ന പാക്കേജ് ആണിത്. ഏര്‍ലി ലേണിംഗ് ആന്‍ഡ് ചൈല്‍ഡ് കെയര്‍ മേഖലയെ സുസ്ഥിരപ്പെടുത്താനും, അത് വിപുലീകരിക്കാനും ഏറെ സഹായകരമായിരിക്കും ഈ 25 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന പുതിയ പാക്കേജ്.ഇതിന്റെ ഭാഗമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ എല്ലാ കുട്ടികള്‍ക്കും പ്രതിവാരം 22.5 മണിക്കൂര്‍ സമയത്ത് സൗജന്യ പ്രീ സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ചൈല്‍ഡ് കെയര്‍ സബ്സിഡി പദ്ധതി വഴി, ജോലിചെയ്യുന്ന മാതാപിതാക്കളുടെ ചൈല്‍ഡ് കെയര്‍ ബില്ലും കുറയും.
യു കെയിലെ മറ്റു ഭാഗങ്ങളിലൊക്കെ രക്ഷകര്‍ത്താക്കള്‍ക്ക് 30 മണിക്കൂര്‍ നേരത്തെ സൗജന്യ ചൈല്‍ഡ് കെയറിന് അര്‍ഹത ഉണ്ടായിരുന്നപ്പോഴും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇതുവരെ സൗജന്യ ചൈല്‍ഡ് കെയര്‍ ഉണ്ടായിരുന്നില്ല.
എക്സിക്യൂട്ടീവിന്റെ അംഗീകാരം ലഭിച്ച പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി, പോള്‍ ഗിവാന്‍ പറഞ്ഞത്, കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ഏര്‍ലി ലേണിംഗ് ആന്‍ഡ് ചൈല്‍ഡ് കെയര്‍ മേഖലയില്‍ നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല നിക്ഷേപമായിരിക്കും ഈ പദ്ധതി എന്നായിരുന്നു.
ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാമ്പത്തികസ്ഥിതി ആയിരുന്നിട്ടുകൂടി എക്സിക്യൂട്ടീവ്, കൊച്ചു കുട്ടികളോടും അവരുടെ കുടുംബത്തോടുമുള്ള പ്രതിബദ്ധത കാണിച്ചു എന്നും പോള്‍ ഗിവാന്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 25 ന് സ്റ്റോര്‍മോണ്ട് ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഓ നീല്‍ പറഞ്ഞത് ഇതില്‍ നിന്നുള്ള ഫണ്ടിംഗ് നോര്‍ത്തേണ്‍ ആയര്‍ലന്‍ഡിലെ ചൈല്‍ഡ് കെയറിനായി ചെലവാക്കും എന്നായിരുന്നു.
പുതിയ ചൈല്‍ഡ്കെയര്‍ നയം പ്രാവർത്തികമാക്കാന്‍ ഏതാണ്ട് 400 മില്യന്‍ പൗണ്ട് ആവശ്യമായി വരുമെന്നായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.