വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം : വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുമരകം ആശാരിശ്ശേരി ഭാഗത്ത് ലക്ഷംവീട് കോളനിയിൽ സുനിൽകുമാർ (48) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 6 : 45 മണിയോടുകൂടി അയൽവാസിയായ വീട്ടമ്മയെ വഴിയിൽ വച്ച് തള്ളിയിട്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. 

ഇത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെ ഇയാൾ കൈയിലിരുന്ന തുഴ കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ ഭർത്താവിന്റെ കൈവിരലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. ഇയാൾക്ക് വീട്ടമ്മയോടും കുടുംബത്തോടും വൈരാഗ്യം നിലനിന്നിരുന്നു. 

ഇതിന്റെ തുടർച്ചയെന്നോണമാണ് വീട്ടമ്മയെയും ഭർത്താവിനെയും ഇയാൾ ആക്രമിച്ചത്. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 

കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ കെ.ജെ തോമസ്, എസ്.ഐ അനീഷ് കുമാർ, സി.പി.ഓ മാരായ ഷൈജു, അമ്പാടി, അനീഷ്, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network