ഹൗൺസ്ലോ:ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബുദ്ധിമാനം (ഐക്യു) ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സ ആരംഭിക്കുന്നത് 1946 ല്‍ ആണ്.
ലാറ്റിന്‍ ഭാഷയില്‍ മേശ എന്ന അര്‍ത്ഥം വരുന്ന മെന്‍സയുടെ സ്ഥാപനോദ്ദേശം, ഉയര്‍ന്ന ഐ ക്യു ഉള്ളവര്‍ക്ക് ഒത്തു ചേരാന്‍ ഇട നല്‍കുക, അവരുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും, പരീക്ഷകള്‍ നടത്തിയാണ് ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും ചേര്‍ക്കുന്നതും. ഇതുവരെ 1,40,000 അംഗങ്ങള്‍ മാത്രമെ ആഗോളാടിസ്ഥാനത്തില്‍ ഈ സൊസൈറ്റിയില്‍ ഉള്ളൂ എന്നതു മാത്രം മതി, ഇതില്‍ അംഗത്വം ലഭിക്കുന്നതിനുള്ള ക്ലേശം മനസ്സിലാക്കുവാന്‍.ഇപ്പോള്‍ ഈ സോസൈറ്റിയില്‍ പുതുതായി അംഗത്വം ലഭിച്ചിരിക്കുന്നത് തെക്കന്‍ ലണ്ടനില്‍ താമസിക്കുന്ന, 11 കാരനായ മലയാളി ബാലന് ധ്രുവിനാണ്.
ഏപ്രിലില്‍ നടന്ന പ്രവേശന പരീക്ഷയില്‍ ഈ ബാലന്, 162 സ്കോര്‍ നേടിയാണ് ബുദ്ധിശാലികളുടെ സംഘത്തില്‍ ആംഗമായിരിക്കുന്നത്. 'ഇവന്റെ അച്ഛനാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. കുടുംബം മൊത്തം ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു', എന്നായിരുന്നു ധ്രുവിന്റെ പിതാവ് പ്രവീണ്‍ കുമാറിന്റെ പ്രതികരാണം.
സറ്റണിലെ റോബിന് ഹുഡ് ജൂനിയര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ധ്രുവ്. എല്ലാ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മികച്ച പ്രതിഭയാണ് ഈ ബാലന് എന്നായിരുന്നു റോബിന് ഹുഡ് ജൂനിയര്‍ സ്കൂളിലെ ഹെഡ് ടീച്ചര്‍ എലിസബത്ത് ബ്രോര്‍സിന്റെ പ്രതികരണം.
അംഗീകരിക്കപ്പെട്ട ഒരു ബുദ്ധി പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു ശതമാനം പേര്‍ക്ക് മാത്രമായിരിക്കും മെന്‍സ പ്രവേശനം നല്‍കുക. ചെല്‍സിയ ക്ലബ്ബിന്റെ കടുത്ത ആരാധകനായ ധ്രുവ്, തന്റെ ആദ്യ കാലത്ത് പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഉള്ള കുട്ടിയായിട്ടാാണ് പാരിഗണിക്കപ്പെട്ടിരുന്നത്.
ഏതാണ് 21 വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും ലണ്ടനിലെത്തിയ പ്രവീണ്‍ കുമാര്‍ പറയുന്നത് രണ്ടു വര്‍ഷത്തിലെ ക്ലാസ്സിലൊക്കെ ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ധ്രുവ് എന്നാണ്.
അവന് ഒരു ശരാശരി പ്രകടനമെങ്കിലും കാഴ്ച വയ്ക്കണം എന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത് എന്ന് പറയുന്ന പ്രവീണ്‍ കുമാര്‍, പലപ്പോഴും മകനെ ഓര്‍ത്ത് മാനസ്സില് തേങ്ങിക്കരയറുണ്ടായിരുന്നെന്നും പറയുന്നു. അവന് പഠിക്കുന്നേയില്ല എന്നായിരുന്നു അധ്യാപകര്‍ എപ്പോഴും പരാതിപ്പെടാറുണ്ടായിരുന്നില്ല.
എന്നാല്‍, പിന്നീട് അവന് മാറുകയായിരുന്നു എന്നും പ്രവീണ്‍ കുമാര്‍ പറയുന്നു. കുപ്പത്തൊട്ടിയില്‍ പിറന്നവന് കൊട്ടാരത്തിലെത്തുന്ന മുത്തശ്ശിക്കഥകളിലേത് പോലൊരു അനുഭവമായിരുന്നു അതെന്നും പ്രവീണ്‍ കുമാര്‍ പറയുന്നു.എല്ലാ നിലകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ബാലനാണ് ധ്രുവ് എന്ന് പറഞ്ഞ സ്കൂള്‍ പ്രധാന അദ്ധ്യാപിക, ഐ ക്യു മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും പറഞ്ഞു.
ധ്രുവ് നേടിയ സ്കോര്‍ ഉയര്‍ന്നതാണെന്നും, ആ ബാലന് മുന്നില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും മെന്‍സ വക്തവും പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.