യുകെ: യുകെയിലെ ഡെർബിക്ക് സമീപത്തുള്ള ബർട്ടൻ ഓൺ ട്രെന്‍റിൽ അന്തരിച്ച ജെറീന ജോർജിന്‍റെ (25) പൊതുദർശനം ഈ മാസം 22 ന് നടക്കും. ബർട്ടൻ ഓൺ ട്രെന്‍റിലെ സെന്‍റ് മേരി സെന്‍റ് മോഡ്വൻ ചർച്ചിലാണ് പൊതുദർശനം ക്രമീകരിച്ചരിക്കുന്നത്.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന പൊതുദർശന ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.ദീർഘകാലമായി ബർട്ടൻ ഓൺ ട്രെന്‍റിൽ കുടുംബമായി താമസിച്ചു വരുന്ന ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ മകളാണ് ജെറീന ജോർജ്.
നോട്ടിങ്ങാമിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്തു വരികയായിരുന്നു. അകാലത്തിൽ ജെറീന വിടപറഞ്ഞത് ഇതുവരെയും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബാംഗങ്ങളും സഹപ്രവർത്തകരും.
എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. സംസ്കാരം പിന്നീട് അങ്കമാലി മുന്നൂർപ്പിള്ളി സെന്‍റ് ജോർജ് ചർച്ചിൽ നടക്കും

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.