ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിന്മേല് ഡല്‍ഹി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ പോലീസ് അറസ്റ്റുചെയ്തതിന് പിന്നാലെ 'ജയില്‍ ഭാരോ' ആഹ്വാനവുമായി അരവിന്ദ് കെജ്രിവാള്.
ഞായറാഴ്ച ബി.ജെ.പി ആസ്ഥാനത്ത് വച്ചാണ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ നേതാക്കളും ബി.ജെ.പി ആസ്ഥാനത്തെത്തി അറസ്റ്റ് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.അതേസമയം, തന്റെ ഔദ്യോഗികവസതിയില്‍ രാജ്യസഭാംഗം സ്വാതി മാലിവാളിനുനേരേ അതിക്രമംനടന്ന വിഷയത്തില്‍ പ്രതികരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇതുവരെ തയ്യാറായിട്ടില്ല.
അവര്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്നാലെയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് കെജ്രിവാള് പറഞ്ഞു. അവര്‍ സഞ്ജയ് സിങിനെ ജയിലിലടച്ചു. ഇന്ന് അവര്‍ തന്റെ പി.എയെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യുമെന്ന് പറയപ്പെടുന്നു. അതിഷിയും സൗരഭ് ഭരദ്വാജുമായിരിക്കും പിന്നീട്.
തങ്ങളെ ജയിലിലടയ്ക്കുന്ന ഈ കളി നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കൂപ്പുകൈകളോടെ കെജ്രിവാള് ആവശ്യപ്പെട്ടു. 'എന്റെ എല്ലാ നേതാക്കന്മാരുമായി ഞായറാഴ്ച ഉച്ചയ്ക്ക് ബി.ജെ.പി ആസ്ഥാനത്തെത്താം.
എം.എല്‍.എയും, എം.പിയുമടക്കം എല്ലാവരും നാളെ അവിടെ എത്തും. നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം.എന്നാല്‍, ഞങ്ങളെ ജയിലില്‍ അടയ്ക്കുന്നതുവഴി ഈ പാര്‍ട്ടിയെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ആം ആദ്മി പാര്‍ട്ടി ഒരു ആശയമാണ്. നിങ്ങള്‍ എത്രയധികം പേരെ അറസ്റ്റ് ചെയ്യുന്നുവോ അത്രത്തോളം ഈ ആശയം പ്രചരിക്കപ്പെടും', കെജ്രിവാള് പറഞ്ഞു.
മേയ് 13-ന് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി. കെജ്രിവാളിന്റെ ഡ്രോയിങ് റൂമിലിരുന്നപ്പോള്‍ ബൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.
സ്വാതി മലിവാളിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ബൈഭവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.