തൃശൂർ : ആവേശം മോഡല്‍ പാര്‍ട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തു.
ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. പാര്‍ട്ടിയില്‍ കൊലക്കേസില്‍ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പാര്‍ട്ടി സംബന്ധിച്ച് അനൂപില്‍ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു.വിചാരണ തടവുകാരനായ അനൂപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഗുണ്ടാസംഘം പാര്‍ട്ടി നടത്തിയത്.തൃശൂര്‍ കുറ്റൂരിലെ പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകള്‍ അടക്കം ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കള്‍ സ്വീകരിച്ചത്. കഴിഞ്ഞ മാസം അവസാനം നടന്ന പാര്‍ട്ടിയിലെ ആഘോഷം ഇവര്‍ തന്നെയാണ് ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
ആവേശം സിനിമയിലെ ‘എട മോനെ’ എന്ന ഹിറ്റ് ഡയലോഗോടെയാണ് സംഘം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് നിരവധി പേര് ഷെയര്‍ ചെയ്തിരുന്നു.
പാര്‍ട്ടി നടക്കുന്നതിനിടെ പോലീസും സ്ഥലത്ത് എത്തിയിരുന്നു. സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് അനൂപ് പോലീസിനോട് പറഞ്ഞത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.