പീറ്റർബറോ: പീറ്റർബറോയിൽ കാൻസർ ബാധിച്ച് മരിച്ച സ്‌നോബിമോൾ സനിലിന് മേയ് 20ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. എട്ടു മാസം മുൻപാണ് പീറ്റർബറോയിൽ സീനിയർ കെയർ വീസയിൽ സ്‌നോബിമോൾ എത്തുന്നത്.
ജോലിക്ക് കയറി രണ്ടു മാസം കഴിഞ്ഞപ്പോൾ നടത്തിയ പരിശോധയിലാണ് ബോൺ കാൻസർ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും സ്‌നോബിയുടെ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയായിരുന്നു.സ്‌നോബിമോൾ സനിലിന്റെ അന്ത്യോപചാര ശുശ്രൂഷകളും സംസ്‌കാരവും മേയ് 20 ന് തിങ്കളാഴ്ച നടക്കും. ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽമുഖ്യ കാർമികത്വം വഹിക്കും
സ്‌നോബിമോൾ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും മകളാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യുകെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്.
ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിലെ നഴ്സിങ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർഥിയാണ്.
സ്‌നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിൽ തന്നെ കുടുംബമായി താമസിക്കുന്നു. അകാലത്തിൽ വിടചൊല്ലിയ സ്‌നോബിക്ക് പീറ്റർബറോയിൽ യാത്രാമൊഴി നേരുവാൻ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേർന്ന പീറ്റർബറോയുടെ മണ്ണിൽ തന്നെയാണ് സ്‌നോബിക്ക് അന്ത്യവിശ്രമം ഒരുങ്ങുന്നത്.
അന്ത്യോപചാര ശുശ്രൂഷകളിലും സംസ്കാരത്തിലും പങ്കുചേരുവാനായി സ്‌നോബിയുടെ സഹോദരിമാർ നാട്ടിൽ നിന്നും എത്തും. കൂടുതൽ വിവരങ്ങൾക്ക്: സൈമൺ ജോസഫ് -07727641821 അന്ത്യോപചാര ശുശ്രൂഷകൾ: മേയ് 20 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.