തിരുവനന്തപുരം :പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ യോഗം ഇന്ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേരും.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയ സാധ്യത സംബന്ധിച്ച് യോഗത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം അറിയിക്കും.യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും കനത്ത മത്സരം നേരിട്ടു എന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ.ഇക്കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.അതേസമയം ബാർ ഓണേഴ്സ് അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം സർക്കാരിനെതിരെ രാഷ്ട്രീയപരമായി ഉപയോഗിക്കണമെന്നാണ് യുഡിഎഫിനുള്ളിലെ ധാരണ.
സംഭവത്തിൽ അഴിമതിയുണ്ടെന്ന് കാട്ടി പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് നേതൃത്വം ആലോചിക്കുന്നത്.ഇക്കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.