ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കിടപ്പുമുറിയിൽ കയറി യുവതിക്കൊപ്പം കിടന്ന കാമുകന് വെട്ടേറ്റു.

താമരശ്ശേരി: ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ കിടപ്പുമുറിയിൽ കയറി യുവതിക്കൊപ്പം കിടന്ന കാമുകന് വെട്ടേറ്റു.

താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. 

സാരമായി പരുക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്നു ദിവസം മുൻപ്, കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് രണ്ടു വയസ്സായ കുഞ്ഞുമായി യുവതി വീട്ടിൽനിന്നു പോയിരുന്നു. അവർ  ലുഹൈബിന്റെ വീട്ടിലായിരുന്നെന്നാണ് വിവരം. 

അവരെ കാണാനില്ലെന്ന് ഫാഹിസ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ഇന്നലെ രാത്രി 11 മണിയോടെ ലുഹൈബിന്റെ ബന്ധുക്കൾ യുവതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഫാഹിസും ബന്ധുക്കളുമായി പൊലീസ് നടത്തിയ ചർച്ചയ്ക്കു ശേഷം പന്ത്രണ്ടരയോടെ യുവതി ഫാഹിസിനൊപ്പം വീട്ടിലേക്കു പോയി. 

യുവതിയുടെ അമ്മവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അൽപസമയത്തിനു ശേഷം അവിടെയെത്തിയ ലുഹൈബ്, കിടപ്പുമുറിയിലിരുന്നു സംസാരിക്കുകയായിരുന്ന ഫാഹിസിന്റെയും യുവതിയുടെയും അടുത്തെത്തുകയും യുവതിക്കൊപ്പം കട്ടിലിലേക്കു കിടക്കുകയുമായിരുന്നു.

ഇതു കണ്ട ഫാഹിസ് ടേബിൾ ഫാൻ കൊണ്ട് ലുഹൈബിനെ മർദിക്കുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് ലുഹൈബിനെ വെട്ടുകയും ചെയ്തു. മുറിവുകളുമായി വീട്ടിൽനിന്ന് ഇറങ്ങിയോടിയ ലുഹൈബിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി. 

ലുഹൈബ് കട്ടിപ്പാറ അങ്ങാടിയില്‍ എത്തിയപ്പോൾ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും ലുഹൈബിനൊപ്പമുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !