കൊച്ചി: തൃപ്പൂണിത്തുറയിൽ അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞതായി പരാതി.
ഏരൂരിൽ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോഗിയായ ഷൺമുഖനെയാണ് മക്കൾ വാടക വീട്ടിലുപേക്ഷിച്ചത്.10 മാസങ്ങൾക്കുമുമ്പാണ് ഇവർ വാടകയ്ക്കെത്തിയത്. വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്.
പോലീസ് അജിത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പോലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറഞ്ഞു. സാധനങ്ങൾ മാറ്റിയത് അറിഞ്ഞിരുന്നില്ല.രണ്ട് ദിവസങ്ങൾക്കുള്ളിൽ മാറമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.