തിരുവനന്തപുരം :കുഞ്ഞുശവപ്പെട്ടിയുമായി സർക്കാർ ആശുപത്രിക്കു മുന്നിൽ സമരം നടത്തുന്ന കഴക്കൂട്ടത്തെ കുടുംബത്തിൻ്റെ ചിത്രം ആരോഗ്യകേരളത്തിന് അപമാനമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.
മാതൃ - ശിശു മരണനിരക്ക് കുറയ്ക്കുന്നതിലടക്കം മികച്ച നേട്ടം കൈവരിച്ച കേരളത്തിൻ്റെ ആരോഗ്യമേഖലയെ തകർക്കുകയാണ് പിണറായി സർക്കാർ.ചികിൽസാ പിഴവ് തുടർക്കഥയാവുമ്പോഴും പകർച്ചവ്യാധികൾ പടരുമ്പോഴും സർക്കാർ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗർഭാവസ്ഥയിൽ മരിച്ച ശിശു "ഉറങ്ങുകയാണ് " എന്ന് പറഞ്ഞ തൈക്കാട് ആശുപത്രിയിലെ ഡോക്ടർമാർക്ക് നല്ല നമസ്ക്കാരം.!
ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക കൂട്ടി തുന്നിക്കെട്ടിയും കൈവിരലിന് ശസ്ത്രക്രിയക്കെത്തിയാൽ നാവിന് നടത്തിയും കേരളത്തിലെ സർക്കാർ ആശുപത്രികൾ രാജ്യത്തിന് മുന്നിൽ പരിഹാസ്യരാവുകയാണെന്നും വി മുരളീധരൻ പരിഹസിച്ചു.
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള രോഗികളുടെ ജീവനാണ് ഇത്തരത്തിൽ പന്താടപ്പെടുന്നത്.മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും അപകടകരമായി പടർന്നു പിടിക്കുന്നു.മുഖ്യമന്ത്രിക്ക് പനി വന്നാലും ചികിൽസിക്കാൻ അമേരിക്കയിൽ പോകമെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
പക്ഷേ നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ പോലും പോവാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ എന്തുവേണമെന്നും അദ്ദേഹം ചോദിച്ചു.
കോവിഡ്കാലത്ത് വേണ്ടതും വേണ്ടാത്തതും പറഞ്ഞ് എല്ലാ ദിവസവും ഒരു മണിക്കൂർ മലയാളിയെ ഉപദേശിച്ച മുഖ്യമന്ത്രി സർവത്ര തകർന്ന ആരോഗ്യ കേരളത്തെക്കുറിച്ച് മിണ്ടാത്തതെന്തന്നും മുരളീധരൻ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.