മഴയെത്തും മുന്‍പേ മാലിന്യമുക്തമാവാം.. ഈരാറ്റുപേട്ടയിൽ മഴക്കാലപൂര്‍വ ശുചീകരണം 17 നും 18 നും

കോട്ടയം:ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ പകര്‍ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര്‍വ ശുചീകരണം ലക്ഷ്യമിട്ട് മെയ് 18,19 തിയതികളില്‍ ജനകീയ ശുചീകരണ ക്യാമ്പയിന്‍ നടത്തുന്നു. മഴയ്ക്ക് മുമ്പെ  വൃത്തിയോടെ കരുതലാകാം..

എന്ന പേരിലാണ് ശുചീകരണ ക്യാമ്പയിന്‍ നടക്കുന്നത്. പൊതു നിരത്തുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതുഇടങ്ങള്‍ എന്നിവടങ്ങളിലെ മാലിന്യം നീക്കം ചെയുകയും വൃത്തിയാക്കിയ ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 

ക്യാമ്പയിന്റെ ഭാഗമായി പൊതു ജലാശയങ്ങള്‍, പുഴകള്‍, തോടുകള്‍, കുളങ്ങള്‍ ശുചീകരിക്കും. ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ ഹരിതകര്‍മ്മ സേനക്കോ കൈമാറണം. 

18 ന് രാവിലെ എട്ടിന്   7,8 വാർഡുകൾ ഉൾപ്പെടുന്ന താഴത്തെനടയ്ക്കൽ മസ്ജിദിന് സമീപത്തെ കൈത്തോട് ഭാഗത്ത് ശുചീകരണം ഉദ്ഘാടനം ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിക്കും. 

വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്യാസ് അധ്യക്ഷത വഹിക്കും.19 ന് മുഴുവൻ വാർഡുകളിലും ശുചീകരണം നടത്തും. നഗരസഭ കൗൺസിലർമാർക്കൊപ്പം വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികളും ആരോഗ്യ, ശുചീകരണ പ്രവർത്തകരും  നേതൃത്വം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !