മലയാളികൾ ഒന്നടങ്കം പറയുന്നു.. ഇത്രയും വൃത്തികെട്ട ഗതാഗതകുരുക്ക് ഉള്ള വേറൊരു സ്ഥലം "കേരളത്തിലില്ല "

കാലടി:എംസി റോഡിൽ കാലടിയിൽ പൊടുന്നനെയുണ്ടാകുന്ന ഗതാഗതക്കുരുക്കു യാത്രക്കാരെ വലയ്ക്കുന്നു. 

ഒരു പ്രശ്നവും ഇല്ലാതെ വാഹനങ്ങൾ‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴായിരിക്കും പെട്ടെന്നു ഗതാഗതക്കുരുക്കു രൂപപ്പെടുന്നത്. ഇതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളും.

ഈ കുരുക്ക് അഴിച്ചെടുക്കാൻ ഏറെ സമയമെടുക്കും. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി കിടക്കേണ്ട ദുരവസ്ഥയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തേണ്ടവർക്ക് സമയത്ത് എത്താൻ കഴിയുന്നുമില്ല. 

ശനിയാഴ്ച മറ്റൂർ കഴിഞ്ഞും നീണ്ട വൻകുരുക്കിൽ പെട്ടുപോയ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിൽ പോകുകയായിരുന്ന കുടുംബത്തിന്റെ കാർ നാട്ടുകാർ ചേർന്നു പ്രയാസപ്പെട്ടു വഴിയുണ്ടാക്കി കടത്തിവിടുകയായിരുന്നു. ഇപ്പോൾ മറ്റൂർ ജംക്‌ഷനാണു മിക്കവാറും കുരുക്കിന്റെ പ്രഭവകേന്ദ്രം. 

തിരക്കേറിയ 4 റോ‍ഡുകൾ വന്നു ചേരുന്ന മറ്റൂർ‍ ജംക്‌ഷനിൽ‍ 4 ഭാഗത്തു നിന്ന് ഒരേ സമയം വാഹനങ്ങൾ എംസി റോഡിൽ വന്നു കയറുന്നതാണു പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. 

ശനി രാത്രിയിലും ഇതേ രീതിയിൽ ‍ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.വാഹനങ്ങളുടെ നിര മറ്റൂരിൽ നിന്ന് അങ്കമാലി റോഡിൽ വേങ്ങൂർ വരെയും പെരുമ്പാവൂർ‍ റോഡിൽ വല്ലം വരെയും കിലോമീറ്ററുകളോളം നീണ്ടു. 

നെടുമ്പാശേരി‍ റോഡിലും 2 കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ അനക്കമറ്റു കിടന്നു. എവിടെയും കുരുക്ക് അഴിക്കാൻ പൊലീസ് രംഗത്തുണ്ടായിരുന്നില്ല. വല്ലത്തു നിന്ന് ഒരു വാഹനം ഒരു മണിക്കൂറിലേറെ എടുത്താണ് അങ്കമാലിയിൽ എത്തിയത്. ദീർഘദൂര ബസുകളിലുൾപ്പെടെ യാത്രക്കാർ വലഞ്ഞു. കഠിനമായ ചൂടും ചേർന്നപ്പോൾ പലർക്കും ദുരിതയാത്രയായി.

വിമാനത്താവളത്തിലേക്കു തിരിയുന്ന മറ്റൂർ ജംക്‌ഷനിൽ വാഹന നിയന്ത്രണത്തിന് ഒരു സംവിധാനവും ഇല്ല. സിഗ്നൻ സംവിധാനം നടപ്പാക്കിയെങ്കിലും പ്രവർത്തനരഹിതമാണ്. പൊലീസ് മറ്റൂരിലേക്ക് എത്താറില്ല. മറ്റൂർ‍ മർച്ചന്റ്സ് അസോസിയേഷൻ പണം മുടക്കി 2 ട്രാഫിക് വാർഡൻമാരെ ഇവിടെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടുണ്ട്. 

രാവിലെ 8 മുതൽ 11.30 വരെയും വൈകിട്ട് 3 മുതൽ 6.30 വരെയും ഇവരുടെ സേവനം ഉണ്ടാകും. അതു കഴിഞ്ഞാൽ വാഹനങ്ങൾ തോന്നുന്നതു പോലെ പോകും. ശനിയാഴ്ച വൈകിട്ടാണ് പതിവായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. കാലടി ശ്രീശങ്കര പാലത്തിൽ അപ്രോച്ച് റോഡിൽ നിന്നു പാലത്തിലേക്കു കയറുന്ന ഭാഗത്തെ കുഴികളാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. 

ഇവിടെയെത്തുമ്പോൾ വാഹനങ്ങൾ മെല്ലെ നീങ്ങുന്നതാണു കാരണം. കാലടി ടൗൺ ജംക്‌ഷനിലും 4 റോഡിൽ നിന്ന് വാഹനങ്ങൾ ഒരേസമയം വന്നു കയറുന്നുണ്ട്. ഇവിടത്തെയും സിഗ്നൽ സംവിധാനം പ്രവർത്തനരഹിതമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !