ആലപ്പുഴ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കൂടി ചൊവ്വാഴ്ച ആരംഭിച്ചു.അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ആണ് മൂന്ന് ക്യാമ്പുകൾ പുതുതായി ആരംഭിച്ചത്.
ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലും ചേർത്തല പട്ടണക്കാട് വില്ലേജിലും ഓരോ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി മാത്തേരി പെനയേൽ ചർച്ചിൽ ആരംഭിച്ച ക്യാമ്പിൽ 180 കുടുംബങ്ങളുണ്ട്. 388 പേർ അന്തേവാസികളായുണ്ട്.പഴയങ്ങാടി നെൽപുരയിൽ ആരംഭിച്ച ക്യാമ്പിൽ 29 കുടുംബങ്ങൾ ആണുള്ളത്. 116 പേർ ആകെ അന്തേവാസികളായുണ്ട്. പുറക്കാട് കാരൂർ പഞ്ചായത്തിൽ ആരംഭിച്ച ക്യമ്പിൽ 47 കുടുംബങ്ങളിലായി 180 അന്തേവാസികളുണ്ട്. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വാടയ്ക്കൽ ഷൺമുഖവിലാസം എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടുകുടുംബങ്ങളിലായി 12 പേർ താമസിക്കുന്നു.
ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ കോനാട്ടുശ്ശേരി ഗവ.എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ ആറ് കുടുംബങ്ങളിൽപ്പെട്ട 23 പേർ ക്യാമ്പിലുണ്ട്. കഴിഞ്ഞദിവസം ജില്ലയിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചിരുന്നു.
അമ്പലപ്പുഴ ആര്യാട് സൗത്ത് വില്ലേജിൽ തത്തംപള്ളി എൽപി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി 12 പേരാണ് ഉള്ളത്. ചെങ്ങന്നൂർ വില്ലേജിൽ ഗവൺമെൻറ് യുപിഎസ് കിഴക്കേ നടയിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി 14 പേരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.