രാഷ്ട്രീയ പക്വതയില്ല: അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി, പിന്‍ഗാമിയായി നിശ്ചയിച്ചതും പിന്‍വലിച്ചു

ന്യൂഡൽഹി: ബിഎസ്പി ദേശീയ കോ ഓർഡിനേറ്റർ പദവിയിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി അധ്യക്ഷ മായാവതി മാറ്റി. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് ആകാശിനെ ചുമതലകളിൽ നിന്നും നീക്കിയതെന്ന് മായാവതി അറിയിച്ചു.

ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്പിയില്‍ തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്. ബിജെപി സര്‍ക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു.

എതിർ സ്ഥാനാർത്ഥികളെ ചെരിപ്പുകൊണ്ട് അടിക്കണമെന്നും ബിജെപിയുടേത് വഞ്ചകരുടെ സർക്കാരാണെന്നും ആകാശ് അഭിപ്രായപ്പെട്ടിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !