ആർത്തവ സമയത്ത് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം: വയറുവേദനയ്‌ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മികച്ച പ്രതിവിധി, അറിയാം, വിശദമായി

ആര്‍ത്തവ സമയത്ത് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. പല സ്ത്രീകള്‍ക്കും ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തിയെ തടയാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങയിട്ടുള്ള നാരുകള്‍, കഫീന്‍, മഗ്‌നീഷ്യം എന്നീ മൂന്ന് ഘടകങ്ങളും ദഹനത്തെ മെച്ചപ്പെടുത്തുന്നു.

സാധാരണ ചോക്ലേറ്റിനേക്കാള്‍ ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.കൊക്കോ അധികമടങ്ങിയ ഗുണനിലവാരമുള്ള ഡാർക്ക് ചോക്ലേറ്റാണ് പോഷക സമ്പന്നമായി കണക്കാക്കുന്നത്.

പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം തുടങ്ങിയ ഘടകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും അയേണും മഗ്നീഷ്യവും കോപ്പറുമെല്ലാം ഡാർക്ക് ചോക്ലേറ്റിലുണ്ട്. കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകള്‍ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

രക്തയോട്ടം വർധിപ്പിക്കുന്നതിനാല്‍ ഹൃദയത്തിലേക്ക് നല്ലരീതിയില്‍ രക്തം എത്തുകയും ചെയ്യും. അതിനാല്‍ സ്‌ട്രോക്ക് പോലെയുള്ള അവസ്ഥയകളെ തടയാൻ ഇത് സഹായിക്കും. ഇടയ്‌ക്കിടെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ വയറുവേദന ഉള്‍പ്പെടെ ഒഴിവാക്കാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്‌ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും മികച്ച പ്രതിവിധി കൂടിയാണ് ഡാർക്ക് ചോക്ലേറ്റ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !