ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.നിലവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പരിപാലിക്കുന്നത് തമിഴ്നാട് സര്‍ക്കാരും. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
പുതിയ അണക്കെട്ടിന് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനയിന്മേല്‍ പഠനത്തിന് വേണ്ടിയുള്ള അനുമതി നല്കുകയാണെങ്കില് അത് സുപ്രീംകോടതി വിധിയ്ക്ക് എതിരാകും. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.