കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് മുതിർന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജി.
ലോക്‌സഭാ മണ്ഡലത്തില്‍ ഡയമണ്ട് ഹാർബർ വന്ന് മത്സരിക്കാനും പരാജയപ്പെടുകയാണെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും താൻ വിരമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ഞാൻ സജീവ രാഷ്ട്രീയം വിടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് ഞാൻ നിങ്ങള്‍ക്ക് നല്‍കുന്ന മൂന്ന് അവസരങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം. സംസ്ഥാനത്തിന്‍റെ കുടിശികയായ 1,64,000 കോടി നിങ്ങള്‍ അനുവദിക്കൂ, ഞാൻ 24 മണിക്കൂറിനുള്ളില്‍ വിരമിക്കാം. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് അനുവദിക്കുക എന്നതാണ് രണ്ടാമത്തെ ആവശ്യം.
ഡയമണ്ട് ഹാർബർ നിയോജക മണ്ഡലത്തിലേക്കുള്ള നാമനിർദ്ദേശം ഇനിയും ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അമിത് ഷാ ഇവിടെ നിന്ന് മത്സരിച്ച് എന്നെ തോല്‍പ്പിക്കുക. ഞാൻ എന്നെന്നേക്കുമായി രാഷ്ട്രീയം വിടും. ഇതാണ് മൂന്നാമത്തെ കാര്യം.-അഭിഷേക് ബാനർജി പറഞ്ഞു.
നിങ്ങള്‍ നിങ്ങളുടെ നേട്ടത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്. എന്നാല്‍ ഞങ്ങള്‍ അത് ചെയ്യുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലുള്ളത്. അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ "ഉത്തർപ്രദേശ് മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറ്റവും വലിയ പരാജയം' എന്നും ബാനർജി വിശേഷിപ്പിച്ചു. ഉന്നാവോ, ഹത്രാസ്, ലഖിംപൂർ ഖേരി തുടങ്ങിയ ക്രൂരമായ സംഭവങ്ങള്‍ നടന്നത് അദ്ദേഹത്തിന്‍റെ ഭരണത്തിൻ കീഴിലാണെന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.