വൻദുരന്തം: പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോള്‍ മണ്ണിടിച്ചില്‍; 100 പേര്‍ മരിച്ചു,മരണസംഖ്യ ഇനിയും ഉയർന്നേക്കും,

വൻദുരന്തം: പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോള്‍ മണ്ണിടിച്ചില്‍; 100 പേര്‍ മരിച്ചു,മരണസംഖ്യ ഇനിയും ഉയർന്നേക്കും,

മെല്‍ബണ്‍: പാപ്പുവ ന്യൂ ഗിനിയില്‍ മണ്ണിടിച്ചിലില്‍ 100 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്.

ഒരു ഗ്രാം മുഴുവന്‍ നിലംപതിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് മോറെസ്‌ബൈയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ്, പ്രാദേശിക സമയം പുലര്‍ച്ചെ ഏകദേശം 3 മണിക്ക് ആണ് സംഭവം. 

പാപ്പുവ ന്യൂ ഗിനിയ എങ്കാ പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നൂറിലധികം പേര്‍ മരിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network