വനിതാ യാത്രക്കാരെ "തട്ടലും മുട്ടലും" കൈകാര്യം ചെയ്യും : റെയിൽവേ പോലീസ്

കണ്ണൂര്‍: ബോധപൂര്‍വം തട്ടിയും മുട്ടിയും ശല്യം ചെയ്ത് ലേഡീസ് കോച്ചുകളില്‍ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരെ കടന്നുപോകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. 

സംസ്ഥാനത്തെ 13 റെയില്‍വേ പൊലീസ് സ്റ്റേഷനുകളിലായി 36 വനിതാ പൊലീസുകാര്‍ മാത്രമാണ് ഉള്ളത്. കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നാലുപേര്‍. ആര്‍.പി.എഫിന് കാസര്‍കോട് ആരുമില്ല. കണ്ണൂരില്‍ ഏഴുപേര്‍. കണ്ണൂര്‍ ആര്‍.പി.എഫ് പരിധിയില്‍ 30 ഉദ്യോഗസ്ഥരാണുള്ളത്. ഈ വര്‍ഷം മോഷണം ഉള്‍പ്പെടെ 910 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

ട്രെയിനിലെ ലേഡീസ് കോച്ചുകളില്‍ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റ് കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയില്‍വേ പൊലീസിന്റെ നിര്‍ദേശം. വനിതാ യാത്രക്കാര്‍ക്ക് ആത്മധൈര്യം നല്‍കാന്‍ ട്രെയിനുകളില്‍ വനിതാ പൊലീസുകാര്‍ കുറവാണ്.  ക്രൈം പ്രിവെന്‍ഷന്‍ ആന്‍ഡ് ഡിറ്റെക്ഷന്‍ സ്‌ക്വാഡ് (സി.പി.ഡി.എസ്) അടക്കം ട്രെയിനുകളില്‍ നിരീക്ഷണം നടത്തുന്നത് മാത്രമാണ് ആശ്വാസം. 

വനിതാ കംപാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാന്‍ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചില്‍ കയറുന്ന യാത്രക്കാരും ഉണ്ട്. 

ലേഡീസ് ബറ്റാലിയന്‍ രൂപവല്‍ക്കരിക്കാനുള്ള ആലോചന പാതിവഴിയിലാണ്. ഒറ്റയ്ക്കുള്ള യാത്രയില്‍ വനിതകളെ സഹായിക്കാന്‍ റെയില്‍വേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി ഇപ്പോള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !