കോഴിക്കോട്: പാനൂർ സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ടവരുടെ വീടുകളില്‍ സി.പി.എം നേതാക്കള്‍ സന്ദർശിച്ചെങ്കില്‍ അത് പരിശോധിക്കണമെന്ന് വടകര എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ.'
പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് കേസില്‍ ഉള്‍പ്പെട്ടവർ. വിഷയത്തില്‍ സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണെന്നും കെ.കെ ശൈലജ പറഞ്ഞു.വടകര പാർലമെന്റ് മണ്ഡലത്തില്‍ സി.പി.എം ജയിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു അലങ്കോലമുണ്ടാക്കാൻ ശ്രമിക്കുമോ എന്നും കെ.കെ ശൈലജ ചോദിക്കുന്നു.
പാനൂരില്‍ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീടാണ് സി.പി.എം നേതാക്കള്‍ സന്ദർശിച്ചത്. പാനൂർ ഏരിയ കമ്മിറ്റിയംഗം സുധീർകുമാർ, ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗം എ. അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടില്‍ സന്ദർശനം നടത്തിയത്. കൂത്തുപറമ്പ് എം.എല്‍.എ കെ.പി മോഹനൻ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തു. ബോംബ് നിർമിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തിനിടെയാണ് സി.പി.എം നേതാക്കളുടെ സന്ദർശനം.
എന്നാല്‍ സന്ദർശനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. ഷെറിന്റെ വീട്ടില്‍ നേതാക്കള്‍ സന്ദർശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തായതിനെക്കുറിച്ച് സി.പി.എം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടിയില്‍ നിലനില്‍ക്കുന്ന പ്രാദേശിക വിഭാഗീയതയാണ് ദൃശ്യങ്ങള്‍ പുറത്തുപോകാൻ കാരണമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.