കിഴക്കൻ ഫ്രാൻസിലെ സൗഫൽവെയർഷീമിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കത്തി ആക്രമണം

കിഴക്കൻ ഫ്രാൻസിലെ സൗഫൽവെയർഷീമിൽ ആറും പതിനൊന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളെയാണ് അക്രമി ആക്രമിച്ചത്. ഇവരിൽ സ്‌കൂളിന് സമീപം പതിനൊന്ന് വയസുകാരിയും അൽപം അകലെയുള്ള പ്രദേശത്ത് ആറ് വയസുകാരിയും ആക്രമിക്കപ്പെട്ടു.

സംഭവസ്ഥലത്ത് വെച്ച് 20 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലാകുമ്പോൾ ഇയാളുടെ കൈയിൽ കത്തി ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെ എതിർത്തില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം പെൺകുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. 11 വയസ്സുകാരിയെ  സ്‌ട്രാസ്‌ബർഗിന് പുറത്തുള്ള സൗഫെൽവെയർഷൈം പട്ടണത്തിലെ സ്‌കൂളിന് പുറത്ത് വെച്ച് കുത്തുകയായിരുന്നു, 6  വയസ്സുകാരിയെ  സമീപത്തുള്ള അതേയാൾ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു.

 പ്രതിയെ രണ്ടാമത്തെ പെൺകുട്ടിയെ ആക്രമിച്ചതായി പറയപ്പെടുന്ന പ്രദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കയ്യിൽ കത്തി ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെ എതിർത്തില്ലെന്നും അവർ പറഞ്ഞു.

സ്‌കൂൾ കുട്ടികൾ തങ്ങളുടെ സമപ്രായക്കാർക്കെതിരെ നടത്തുന്ന അക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. പ്രതിക്ക് സ്‌കൂളുമായി ബന്ധമുണ്ടെന്ന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തെ തുടർന്ന് സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ഉച്ചയ്ക്ക് ശേഷം രക്ഷിതാക്കളെ അനുവദിച്ചു.

പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും മുൻകാലങ്ങളിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !