ന്യൂഡല്‍ഹി: എ.ടി.എം. തകരാറിലാക്കി ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഇത്തരം തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ മൂന്നംഗസംഘത്തെ പോലീസ് പിടികൂടിയിരുന്നു.
ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതോടെ എ.ടി.എം. ഉപയോഗിക്കുന്നവര്‍ക്ക് പോലീസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.എ.ടി.എമ്മിലെ കാര്‍ഡ് റീഡര്‍ സ്ലോട്ടുകള്‍ തകരാറിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതുകാരണം ഉപയോക്താക്കള്‍ എ.ടി.എമ്മില്‍ കാര്‍ഡ് ഇട്ടാല്‍ കാര്‍ഡ് മെഷീനുള്ളില്‍ കുടുങ്ങിപ്പോകും.
ഈ സമയത്ത് തട്ടിപ്പ് സംഘത്തിലുള്ളവര്‍ സഹായവാഗ്ദാനവുമായി സ്ഥലത്തെത്തും. മെഷീനില്‍ പിന് നമ്പര്‍ നല്‍കാനും അതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും തെറ്റിദ്ധരിപ്പിക്കും.എന്നാല്‍, ഇതിനുശേഷവും പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. ഇതോടെ ബാങ്കിനെ വിവരമറിയിക്കാന്‍ നിര്‍ദേശിച്ച് തട്ടിപ്പുസംഘാംഗം സ്ഥലംവിടും.
പിന്നാലെ തട്ടിപ്പിനിരയായ ഉപയോക്താവ് കൗണ്ടര്‍ വിടുന്നതോടെ തട്ടിപ്പുസംഘം വീണ്ടും സ്ഥലത്തെത്തും. തുടര്‍ന്ന് എ.ടി.എമ്മില്‍നിന്ന് ഇവര്‍ കാര്‍ഡ് പുറത്തെടുക്കുകയും നേരത്തെ മനസിലാക്കിയ പിന് നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതുമാണ് രീതി.എ.ടി.എം. ഉപയോഗിക്കുന്നതിന് മുമ്പ് മെഷീന് സൂക്ഷ്മമായി പരിശോധിക്കുക.
മറ്റെന്തെങ്കിലും ഉപകരണങ്ങളോ വയറുകളോ പോലെയുള്ള അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ മെഷീന് ഉപയോഗിക്കരുത്. ഏതെങ്കിലും രീതിയിലുള്ള ഒളിക്യാമറകളോ മറ്റോ കൗണ്ടറിലുണ്ടെങ്കില്‍ ഇവയില്‍പോലും വ്യക്തമാകാന്‍ പറ്റാത്തരീതിയില്‍ മാത്രം എ.ടി.എമ്മില്‍ പിന് നമ്പര്‍ അടിക്കുക.
പരമാവധി ബാങ്ക് ശാഖകളിലെ എടിഎമ്മുകളോ സുരക്ഷാ ക്യാമറകളുള്ള എ.ടി.എമ്മുകളോ ഉപയോഗിക്കുക. ഇടയ്ക്കിടെ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ പരിശോധിക്കുക എസ്.എം.എസ്. അലര്‍ട്ട് സംവിധാനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.