തിരുവനന്തപുരം ; നീണ്ട ഇടവേള അവസാനിപ്പിച്ച് ബാബു നമ്പൂതിരി വീണ്ടും മുഖ്യധാരാ മലയാള സിനിമയിൽ. നടനും സംവിധായകനുമായ എം.എം. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൽ അദ്ദേഹം വേഷമിടും. 2014ന് ശേഷം 2023ൽ മാത്രമാണ് അദ്ദേഹം കലാമൂല്യമുള്ള ചിത്രമായ ‘ഒറ്റമരത്തിൽ’ വേഷമിട്ടത്. ചിത്രീകരണം ഏപ്രിൽ 22, തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിച്ചു.
പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തിൻ്റെ പ്രമേയം നിഷാദിന്റെ പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോട്ടയം PWD റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. സെഞ്ച്വറി കൊച്ചുമോൻ, എം.എ. നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി ബിനു മുരളി, എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. റിട്ട. ക്രൈംബ്രാഞ്ച് എസ്.പി. ഷാനവാസ് ഫസ്റ്റ് ക്ലാപ്പും നൽകി.
സുധീർ കരമന, സുധീഷ്, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, ദുർഗാ കൃഷ്ണ, സിനി ഏബ്രഹാം, അനു നായർ, തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഇവർ പങ്കെടുത്ത ഒരു രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.