ഡൽഹി ; സമ്പത്ത് പുനര്‍വിതരണം സംബന്ധിച്ച് ഇന്ത്യന്‍ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) ചെയര്മാന് സാം പിത്രോദ നടത്തിയ പ്രസ്താവന വിവാദത്തില്‍. പിത്രോദ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പിത്രോദയുടെ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സിനെക്കുറിച്ചുള്ള പരാമര്‍ശം ബിജെപി ആയുധമാക്കി മാറ്റിയിട്ടുണ്ട്. അമേരിക്കയില്‍ 55 ശതമാനം ഇൻഹെറിറ്റൻസ് ടാക്സ് ഈടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ 55 ശതമാനം വിഹിതമെടുക്കുമെന്നും പിത്രോദ അഭിപ്രായപ്പെട്ടിരുന്നു. സമ്പന്നനായ ഒരാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവകകളുടെ 55% സർക്കാരിന് നല്‍കുമെന്നും പിത്രോദ പറഞ്ഞിരുന്നു.
അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നയം അനുസരിച്ച് നൂറ് ദശലക്ഷം ഡോളര്‍ ആസ്തിയുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തില്‍ 45 ശതമാനം സ്വത്തുവകകള്‍ മാത്രമാണ് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുക. ശേഷിക്കുന്ന 55 ശതമാനം സര്‍ക്കാര്‍ ഏറ്റെടുക്കും,’’ പിത്രോദ പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ ഇത്തരമൊരു നിയമമില്ലെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു. ‘‘ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ഞങ്ങള്‍ സംസാരിക്കുന്നത് സമ്പന്നരെ കുറിച്ചല്ല, ജനങ്ങള്‍ക്ക് താത്പര്യമുള്ള നയങ്ങളെക്കുറിച്ചാണ്,’’ അദ്ദേഹം പറഞ്ഞു.
പിത്രോദയുടെ ഈ പ്രസ്താവനയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരേ ബിജെപി ആയുധമാക്കിയിരിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപി തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് പിത്രോദ ആരോപിച്ചു. എന്നാല്‍, പിത്രോദയുടെ പ്രസ്താവനയില്‍ നിന്ന് കോണ്‍ഗ്രസ് അകലം പാലിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.