OET സെന്‍ട്രർ തട്ടിപ്പിന് ഇരയായ നേഴ്സുമാരുടെ പിന്‍ നമ്പർ പോകും; ഭീതിയില്‍ ബ്രിട്ടനിലെത്തിയ 148 പേർക്കു പുറമേ അമേരിക്കയിലും ഓസ്ട്രേലിയയിലും ജോലി ചെയ്യുന്ന നിരവധി നഴ്സുമാര്‍

OET സെന്‍ട്രർ തട്ടിപ്പിന് ഇരയായ നേഴ്സുമാരുടെ പിന്‍ നമ്പർ പോകും. ഒഇടി (ഒക്യുപ്പേഷണൽ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി ബ്രിട്ടനിലെത്തിയ 148  പേർക്കു പുറമേ അമേരിക്കയിലും ഓസ്ട്രേലിയയിലും ജോലി ചെയ്യുന്ന നിരവധി നഴ്സുമാര്‍.

യുകെ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ഉറപ്പു നൽകുന്ന പരീക്ഷയാണ് ഒഇടി (ഒക്യുപേഷനൽ ഇംഗ്ലീഷ് ടെസ്റ്റ്). 

എന്താണ് OET സർട്ടിഫിക്കറ്റ്

ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) ഒരു ഇംഗ്ലീഷ് സംസാരിക്കുന്ന പരിതസ്ഥിതിയിൽ രജിസ്റ്റർ ചെയ്യാനും പ്രാക്ടീസ് ചെയ്യാനും ആഗ്രഹിക്കുന്ന ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ്. മെഡിസിൻ, നഴ്‌സിംഗ്, ദന്തചികിത്സ, ഫാർമസി, ഫിസിയോതെറാപ്പി, വെറ്ററിനറി മെഡിസിൻ തുടങ്ങിയ വിവിധ ആരോഗ്യമേഖലകളിലെ വ്യക്തികളുടെ ഭാഷാ പ്രാവീണ്യം ഇത് വിലയിരുത്തുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെ, അയർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ റെഗുലേറ്ററി ഹെൽത്ത് കെയർ ബോർഡുകളും കൗൺസിലുകളും ഒഇടിയെ വ്യാപകമായി അംഗീകരിച്ചിട്ടുണ്ട്.

എന്താണ് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC)

നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) യുകെയിലെ നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ നിയന്ത്രണ സ്ഥാപനമാണ്. വിദ്യാഭ്യാസം, പരിശീലനം, പെരുമാറ്റം, പ്രകടനം എന്നിവയ്‌ക്ക് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യതയുള്ള നഴ്‌സുമാർ, മിഡ്‌വൈഫ്‌മാർ, നഴ്സിംഗ് അസോസിയേറ്റ്‌സ് എന്നിവരുടെ ഒരു രജിസ്റ്റർ പരിപാലിക്കുക എന്നതാണ് ഇതിൻ്റെ പ്രാഥമിക ചുമതല.

ഗൾഫിൽ ജോലി ചെയ്യുന്നവർക്കും ഇന്ത്യ യില്‍ നിന്നും യുകെയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡ,  അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോകാൻ ശ്രമിക്കുന്നവര്‍ക്ക് ഒരു വലിയ കടമ്പയാണ് ഇംഗ്ലീഷ് പരീക്ഷ score. ചിലര്‍ക്ക് മതിയായ score കിട്ടും ചിലര്‍ക്ക് എത്ര എഴുതിയാലും വേണ്ട score കിട്ടില്ല. ആ സാഹചര്യത്തില്‍ ഇവർ എളുപ്പത്തില്‍ കടന്നു കൂടുവാന്‍ ശ്രമങ്ങള്‍ നടത്തും. അതായത്‌ കാശ് കൊടുത്ത് പാസാകുവാൻ അന്വേഷിക്കും. ഇതിന്റെ  പേരിലാണ് പ്രധാനതട്ടിപ്പ്. 

വിദേശങ്ങളിൽ ആവശ്യമുള്ള  പരീക്ഷകൾ പാസാക്കി നൽകാമെന്നാണ് തട്ടിപ്പ് സംഘം പറയുന്നത്.  പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്നാണ് ചിലരോട് പറയുന്നതെങ്കിൽ പരീക്ഷയെഴുതി തോൽക്കുന്നവരോട് ജയിപ്പിച്ച് പുതിയ ഫലം പുറത്തുവിടാം എന്നു പറഞ്ഞാണ് തട്ടിപ്പ്.

ഒഇടിയ്ക്ക് ബി സ്കോർ കിട്ടിയാൽ പിന്നെ ഭാവി ശോഭനമാണെന്നതിനാൽ എങ്ങനെയെങ്കിലും പണം കണ്ടെത്തി നൽകാൻ നഴ്സുമാർ മടിക്കാറില്ല. ഒഇടി ബി സ്കോർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ തുടക്കം ഇന്ത്യൻ രൂപ 3 ലക്ഷം വരെ യൂറോപ്യൻ രാജ്യങ്ങൾ ശമ്പളം കിട്ടുമെന്നതിനാൽ പണം കടം വാങ്ങി നൽകിയാലും തിരിച്ചുകൊടുക്കാനുള്ള വഴിതെളിയുമെന്നതിനാൽ കടം വാങ്ങിയാണ് മിക്കയുള്ളവരും പണം നൽകുന്നത്.

ഇത്തരം പരീക്ഷകളുടെ വിവരം തേടി ഫെയ്സ്ബുക്കിലോ ഗൂഗിളിലോ സെർച്ച് ചെയ്തു ലിങ്ക് ഓപ്പൺ ചെയ്തവർക്കാണ് ഇൗ തട്ടിപ്പു സംഘത്തിന്റെ മെസേജുകൾ വരുന്നത്. അങ്ങനെ കാശ് കൊടുത്ത് വാങ്ങിയവർ ഇപ്പോൾ യുകെ അന്വേഷണത്തില്‍ പെട്ടു. 

ഏറെ വിവാദമായിരുന്ന OET സെന്‍ട്രർ തട്ടിപ്പിന് ഇരയായ 148 നേഴ്സുമാർ യുകെയില്‍  ഇപ്പോള്‍ NHS അന്വേഷണം നേരിടുന്നു. ഇവരുടെ പിന്‍ നമ്പർ പോകുമെന്ന്‌ ആണ് ഇപ്പോഴത്തെ സ്ഥിതി. Registration പോയാൽ ജോലിയും പോകും അതാണ്‌ അവസ്ഥ. ഒരു മലയാളി നഴ്‌സിനെ നേരത്തെ പുറത്താക്കിയിരുന്നു.

OET പരിശോധനാ ഫലങ്ങളിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ചെയ്യുന്ന ഏകദേശം 148 ഇന്ത്യൻ നഴ്സുമാരെ എൻഎംസി ബന്ധപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ഈ ലിസ്റ്റ് ഇപ്പോൾ എൻഎംസിക്ക് കൈമാറിയിട്ടുണ്ട്, അവർ അന്വേഷണം ആരംഭിക്കുകയും ഈ നഴ്സുമാരുടെ ബന്ധപ്പെട്ട തൊഴിലുടമകളെ അറിയിക്കുകയും ചെയ്തു.

2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും പരീക്ഷ പാസായവരോടാണ് എൻഎംസി  (നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷയ്ക്കായി നൽകിയ പേര്, ജനനതീയതി, പൗരത്വം എന്നിവ വച്ചുള്ള റിസർച്ചിലാണ് ബ്രിട്ടനിൽ ജോലിചെയ്യുന്ന 148പേരെ  കണ്ടെത്തി ഒഇടി അധികൃതർ എൻഎംസിയെ വിവരം അറിയിച്ചത്. ഉടൻ അവർ തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. 

രണ്ടാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ ഹിയറിങ്ങിലൂടെ വിശദീകരണം നൽകണമെന്നാണ് എൻഎംസിയുടെ ആവശ്യം. ഇല്ലാത്തപക്ഷം ഇവരുടെ പിൻ നമ്പർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കനത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.  നോട്ടീസ് ലഭിച്ച 148 പേരിൽ മഹാഭൂരിപക്ഷവും മലയാളികളാണ്. പിൻ നമ്പർ നഷ്ടമായാൽ ജോലിയിൽനിന്നും പുറത്തായി നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യം വരെ ഇവർക്കുണ്ടാകും.

രണ്ടാഴ്ചയ്ക്കകം ഇംഗ്ലിഷ് പരീക്ഷാ യോഗ്യതയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഹിയറിങ്ങിന് ഹാജരാകണമെന്നുമുള്ള എൻഎംസിയുടെ നിർദേശത്തോട് ആരും തന്നെ ഇനിയും പ്രതികരിച്ചിട്ടില്ല.   അതിനാല്‍ തുടര്‍ നടപടികള്‍ ഇപ്പോള്‍ ഉണ്ടാകും.

ചില സെന്‍ററുകളിൽ ചോദ്യപേപ്പർ നേരത്തെ തുറന്ന് വിദ്യാർഥികൾക്ക് ചോർത്തി നൽകുന്നു എന്ന വാർത്ത  ഏതാനും മാസം മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. ഇത് അക്ഷരാർഥത്തിൽ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ എൻഎംസിയുടെ നടപടികൾ.

ബ്രിട്ടനിലെ 148 പേർക്കു പുറമേ അമേരിക്കയിലും ഓസ്ട്രേലിയയിലും ജോലി ചെയ്യുന്ന നിരവധി നഴ്സുമാരുമുണ്ട്.  ചോദ്യപേപ്പർ ചോരുന്നത് ഉൾപ്പെടെ പരീക്ഷയിൽ തിരിമറി നടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഒഇടി അധികൃതർ അവരുടെ തന്നെ ഒരാളെ വിദ്യാർഥിയായി അയച്ച് പരീക്ഷാ സെന്‍ററിന്‍റെ തട്ടിപ്പ് കയ്യയോടെ പിടികൂടുകയായിരുന്നു. ഇതേത്തുടർന്ന് ഒഇടി അധികൃതർ, തങ്ങളുടെ പരീക്ഷാ സ്കോർ ഇംഗ്ലിഷ് പരിജ്ഞാന യോഗ്യതയായി കണക്കാക്കുന്ന വിവിധ രാജ്യങ്ങളിലെ റഗുലേറ്റർമാർക്ക് ഇതു സംബന്ധിച്ച് അറിയിപ്പു നൽകി. അതേ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടികൾ.

കഴിഞ്ഞവർഷം സിബിടി പരീക്ഷയിൽ തിരിമറി നടത്തി ബ്രിട്ടനിലെത്തിയ അഞ്ഞൂറോളം നൈജീരിയൻ നഴ്സുമാരെ എൻഎംസി പിരിച്ചുവിട്ടിരുന്നു. 

ചിലര്‍ ജോലി ചെയ്യാന്‍ മാത്രം അല്ല വിവാഹവും നടത്തി. അടുത്ത കാലത്ത് യുകെ യില്‍ ആത്മഹത്യ ചെയ്ത മലയാളി യുവാവ് ഈ തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന ആളായിരുന്നു എന്നാണ്‌ ബന്ധപ്പെട്ടവർ നല്‍കുന്ന സൂചന.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !