തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അധികാരത്തില്‍ വന്നാല്‍ ആദ്യ ക്യാബിനറ്റ് തന്നെ സിഎഎ നിയമം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെയും വിഡി സതീശൻ വിമര്‍ശിച്ചു.
ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ല. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വിഡി സതീശന് പറഞ്ഞു
പാനൂര്‍ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.ആഭ്യന്തര വകുപ്പിന്റെ കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഒരു സീറ്റ് പോലും ഇത്തവണ ജയിക്കാൻ പോകുന്നില്ല. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെച്ചതിന് മാധ്യമങ്ങള്‍ അഭിനന്ദിക്കണം. കേരള ചരിത്രത്തില്‍ ഒരു തീരുമാനം ഒരു പാര്‍ട്ടിയും എടുത്തിട്ടില്ല. സിപിഎം ആണ് പിന്തുണ വേണ്ടെന്ന് പറഞ്ഞതെങ്കിൽ പുരോഗമന പാർട്ടി എന്ന പ്രശംസ ഉയർന്നേനെയെന്നും വിഡി സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.