കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി അനുവദിച്ചത്.
കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്ന പ്രശ്നം ഉണ്ടായത്. കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ ഇക്കുറി മത്സരിക്കുക എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ്.
കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.