കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; എന്റെ സുഹൃത്തുക്കൾക്ക് സംഭവിച്ചിട്ടുണ്ട്': പത്മജ വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും തന്റെ ചില സുഹൃത്തുക്കളുടെ മക്കൾ അതിന് ഇരകളാണെന്നും മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. ലൗ ജിഹാദായിട്ട് ഉണ്ടെന്ന് തനിക്കൊരു കൺഫർമേഷനും കിട്ടിയിട്ടില്ല. എന്നാൽ നടക്കുന്നുണ്ടെന്നാണ് പലരും പറയുന്നതെന്നും പത്മജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘പല അച്ഛനമ്മമാരും എന്റെ അടുത്തുവന്നിട്ട് പറയുന്നത് ലൗ ജിഹാദ് ഉണ്ടെന്നാണ്. ഞങ്ങളുടെ മകളെ ബ്രെയിൻവാഷ് ചെയ്തു എന്നുള്ള സങ്കടങ്ങൾ പറയാറുണ്ട്. ലൗ ജിഹാദ് എന്നത് ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല. 

ഇങ്ങനെ ഉണ്ട് എന്ന് വാർത്ത പരക്കുമ്പോൾ അതിനെക്കുറിച്ച് മെസേജ് കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണ്. അപ്പോൾ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് അവർക്ക് മനസിലാകുമല്ലോ’ -കേരളത്തിൽ പലയിടത്തും ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പത്മജയുടെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !