കോട്ടയം: പി.ജെ. ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു. സജി മഞ്ഞക്കടമ്പലിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നവും രാജിവച്ചു.
എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ചെയര്മാന് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.സജിക്കൊപ്പം പാര്‍ട്ടിയില്‍ എത്തിയ നേതാവാണ് പ്രസാദ്. കഴിഞ്ഞദിവസമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം ജില്ലാ യുഡിഎഫ് ചെയര്മാന് സ്ഥാനവും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍പ്പോലും മോന്‍സ് തന്നെ പങ്കെടുപ്പിക്കുന്നില്ലെന്ന് സജി ആരോപിച്ചിരുന്നു. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
അതേ സമയം, മാണി ഗ്രൂപ്പില്‍ നിന്നും പോയവര്‍ക്ക് മടങ്ങിവരേണ്ടിവരുമെന്നും ജോസഫ് ഗ്രൂപ്പില്‍ നിന്നും കൂടുതല്‍പേര്‍ രാജിവയ്ക്കുമെന്നും മന്ത്രി റോഷി അഗസ്റ്റ്യന്‍ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.