ശരീരത്തിലെ ചുട് വർദ്ധിപ്പിക്കുന്ന ഈ ഭക്ഷണങ്ങൾ വേനൽക്കാലത്ത് ഒഴിവാക്കാം,,

വേനല്‍ച്ചൂട് താങ്ങാൻ കഴിയാതെ വരുമ്പോള്‍, ശരീരത്തെ തണുപ്പിക്കാനും ചൂടുപിടിച്ച താപനിലയില്‍ നിന്ന് ആശ്വാസം പകരാനും നാം ചില ഭക്ഷണങ്ങളില്‍ അഭയം തേടാറുണ്ട്.

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണത്തെ തടയാന്‍ ജലാംശം ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. തണ്ണിമത്തന്‍, വെള്ളരിക്ക തുടങ്ങിയവയൊക്കെ വേനല്‍ക്കാലത്ത് കഴിക്കാന്‍ ഉത്തമമായ ഭക്ഷണങ്ങളാണ്.

എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തെ തണുപ്പിക്കുന്നതിനുപകരം യഥാർത്ഥത്തില്‍ താപം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…

ഒന്ന്…

നിലക്കടലയാണ് ആദ്യമായി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നിലക്കടല. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ നിലക്കടല ഗുണം ചെയ്യും. എന്നാല്‍ നിലക്കടല ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കാനുള്ള സാധ്യയും ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് നിലക്കടല അധികം കഴിക്കേണ്ട.

രണ്ട്…

രണ്ടാമതായി ക്യാരറ്റാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒട്ടനവധി പോഷകങ്ങള്‍ ഉള്‍പ്പെടുന്ന പച്ചക്കറിയാണ് ക്യാരറ്റ്. ഇവ പലപ്പോഴും ശൈത്യക്കാലത്ത് കഴിക്കാന്‍ പറ്റിയതാണെന്നാണ് പറയപ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പക്ഷേ ഇവയ്‌ക്ക് ശരീരത്തില്‍ ചൂട് വർദ്ധിപ്പിക്കുന്ന കഴിവുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ വ്യക്തമാക്കുന്നത്.

മൂന്ന്…

ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ഇഞ്ചിയാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും ശരീരത്തിലെ ചൂട് കൂട്ടും. അതിനാല്‍ ഇവയും വേനല്‍ക്കാലത്ത് അധികമായി കഴിക്കേണ്ട.

നാല്…

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട.


വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ മുട്ടയ്‌ക്ക് ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ മുട്ട അമിതമായി കഴിക്കുന്നതും ശരീരത്തിലെ ചൂട് അനുഭവപ്പെടാന്‍ കാരണമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !